കോഴഞ്ചേരി : വ്യാപാരികളെ ഷോക്കടിപ്പിക്കുന്ന ബില്ലിനെതിരെ കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കോഴഞ്ചേരി യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ കോഴഞ്ചേരി കെ.എസ്.ഇ.ബി ഓഫീസിന് മുൻപിൽ നടത്തിയ പ്രതിഷേധ ധർണ ജില്ലാ വൈസ് പ്രസിഡന്റ് പ്രസാദ് ആനന്ദഭവൻ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് വൈസ് പ്രസിഡന്റ് കെ.ആർ. സോമരാജൻ അദ്ധ്യക്ഷത വഹിച്ചു.ജില്ലാ എക്സിക്യൂട്ടീവ് അംഗം നന്ദകുമാർ,കോഴഞ്ചേരി യൂണിറ്റ് സെക്രട്ടറി സദാനന്ദ പൈ വൈസ് പ്രസിഡന്റ് കുര്യൻ മാത്യു, ട്രഷറാർ ഫിലിപ്പോസ് ഉമ്മൻ, സെക്രട്ടറിമാരായ സുരേഷ്, ലാൽജി കുര്യൻ, അംഗങ്ങളായ ലാലച്ചൻ, ജോർജ്ജ് മാത്യു, രാജേന്ദ്രൻ പിള്ള, റഷീദ് മുൻ പ്രസിന്റുമാരായ ശ്രീകുമാർ ഇരുപ്പക്കാട്ട്, നാഗേന്ദ്ര ഭക്തൻ, നാരങ്ങാനം യൂണിറ്റ് പ്രസിഡന്റ് ത്രിവിക്രമൻ, സെക്രട്ടറി കെ.ആർ. വേണു ഗോപാൽ, കെഎച്ച് ആർ.എ യൂണിറ്റ് പ്രസിഡന്റ് ബാലകൃഷ്ണകുറുപ്പ്,സെക്രട്ടറി ജാഫർ എന്നിവർ പങ്കെടുത്തു.