പത്തനംതിട്ട : കേരളത്തിലെ ഹോട്ടൽ മേഖലയോടും ഹോട്ടൽ തൊഴിലാളികളോടുമുള്ള സർക്കാർ അവഗണന അവസാനിപ്പിക്കുക,ഹോട്ടൽ തോഴിലാളികൾക്കായി പ്രത്യേക ക്ഷേമനിധി ബോർഡ് രൂപീകരിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് ഹോട്ടൽ തൊഴിലാളി യൂണിയൻ ജില്ലാ കമ്മിറ്റി പ്രതിഷേധ യോഗം നടത്തി.സംസ്ഥാന സെക്രട്ടറി ബിജോയ് തിരുവല്ല ഉദ്ഘാടനം ചെയ്തു.സംസ്ഥാന നേതാക്കളായ റോജിൻ വി.ജോൺ,മനീഷ്,സജി, ജൂണി,കണ്ണൻ രാജ്,ശ്രീലേഖ, സന്തോഷ് തുടങ്ങിയവർ സംസാരിച്ചു.