ചെങ്ങന്നൂർ: പ്രവാസി കൾക്ക് കൊവിഡ് ടെസ്റ്റ് നിർബന്ധമാക്കിയ സംസ്ഥാന സർക്കാരിന്റെ നിലപാട് തിരുത്തണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സെക്രട്ടറിയേറ്റ് പടിക്കൽ നടത്തിയ ഉപവാസത്തിന് പിൻതുണച്ച് ഐ.എൻ.ടി.യു സി ചെറിയനാട് മണ്ഡലം കമ്മറ്റി പന്തം തെളിയിച്ച് ഐക്യദാർഡ്യം പ്രഖ്യാപിച്ചു. ഐ.എൻ.ടി.. യു.സി. ജില്ലാ ജനറൽ സെക്രട്ടറി കെ. ദേവദാസ് ഉദ്ഘാടനം നിർവഹിച്ചു. മണ്ഡലം പ്രസിഡന്റ് അശോകൻ കൂമ്പിനേത്ത് അദ്ധ്യക്ഷത വഹിച്ചു.നേതാക്കളായ ഷാജി പഴയകാലായിൽ, ഷാജി ചിറയിൽ,കെ.എ.അബ്ദുൾ റഹ്മാൻകുഞ്ഞ്,ഷൗക്കത്ത് കൊല്ലകടവ്, ഉഷ വാക്കയിൽ,ഹാരീസ് പാലമൂട്ടിൽ,ബിജു പുത്തൻപാലം,പി.എം.ഷാജി, ബഷീർ തരകൻവീട്ടിൽ രാഹുൽ കെ എന്നിവർ പ്രസംഗിച്ചു.