21-anusochanam
കേരള സ്റ്റേറ്റ് എക്സ് സർവീസസ് ലീഗ് പത്തനംതിട്ട മുനിസിപ്പൽ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ജില്ലാ സ്റ്റേഡിയത്തിലെ യുദ്ധ സ്മാരകത്തിൽ പുഷ്പചക്രം സമർപ്പിക്കുന്നു

പത്തനംതിട്ട : കിഴക്കൻ ലഡാക്കിലെ ഗൽവാൻ താഴ്വരയിൽ വീരമൃത്യുവരിച്ച 20 ഇന്ത്യൻ ധീര സൈനികർക്ക് ആദരാഞ്ജലികൾ അർപ്പിച്ചും അവരുടെ കുടുംബാംഗങ്ങളോട് ഐക്യദാർഢ്യം പ്രഖ്യാപിച്ചും കേരള സ്റ്റേറ്റ് എക്സ് സർവീസസ് ലീഗ് പത്തനംതിട്ട മുനിസിപ്പൽ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ജില്ലാ സ്റ്റേഡിയത്തിലെ യുദ്ധ സ്മാരകത്തിൽ പുഷ്പചക്രം സമർപ്പിച്ചു.യൂണിറ്റ് പ്രസിഡന്റ് എൻ.ജി വിജയൻ അദ്ധ്യക്ഷത വഹിച്ചു.ജില്ലാ സെക്രട്ടറി പദ്മകുമാർ പി.ടി. ബാബു സെക്രട്ടറി പി.കെ ആനന്ദൻകുട്ടി,വസന്തകുമാരി രാജമ്മ വേണുഗോപാൽ എം.എൻ.രാധാകൃഷ്ണൻ,റഹിം തുടങ്ങിയവർ സംസാരിച്ചു.