അടൂർ : രാജ്യത്ത് പെട്രോളിയം ഉൽപ്പന്നങ്ങൾക്ക് ക്രമാതീതമായി വിലവർദ്ധിപ്പിച്ചുകൊണ്ടിരിക്കുന്ന നടപടിയിൽ പ്രതിഷേധിച്ച് സി.പി.ഐ നടത്തുന്ന ദേശീയ പ്രക്ഷോഭത്തിന്റെ ഭാഗമായി മണ്ഡലത്തിലെ 199 കേന്ദ്രങ്ങളിൽ ധർണ നടത്തി. അടൂരിൽ സി.പി.ഐ മണ്ഡലം സെക്രട്ടറി ഏഴംകുളം നൗഷാദ്, പെരിങ്ങനാട്ട് മുണ്ടപ്പള്ളി തോമസ്, പള്ളിക്കലിൽ എം.മധു,കടമ്പനാട്ട് ചിറ്റയം ഗോപകുമാർ എം.എൽ.എ,മണ്ണടിയിൽ അരുൺ കെ.എസ്. മണ്ണടി, പന്തളത്ത് ഡി.സജി,പന്തളം തെക്കേക്കരയിൽ ജി.ബൈജു, ഏഴംകുളത്ത് ആർ.ജയൻ,തുമ്പമണ്ണിൽ കുറുമ്പകര രാമകൃഷ്ണൻ,കൊടുമണ്ണിൽ ഐക്കാട് ഉദയകുമാർ,ഏനാത്ത് വിനോദ് തുണ്ടത്തിൽ,എ.കെ.പത്മിനിയമ്മ,എസ്. രാധാകൃഷ്ണൻ,ആർ.രാജേന്ദ്രൻപിള്ള,കവിരാജ്,തുടങ്ങിയവർ വിവിധ കേന്ദ്രങ്ങളിൽ ധർണ ഉദ്ഘാടനം ചെയ്തു.