dharna

തിരുവല്ല: ഗാർഹിക ഉപഭോക്താക്കൾക്ക് നൽകിയ വൈദ്യുതി സബ്‌സിഡി വ്യാപാരികൾക്കും നൽകുക, ലോക്ക്ഡൗൺ കാലത്തെ വൈദ്യുതി ബിൽ ഒഴിവാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് കേരള വ്യാപാരി വ്യവസായ ഏകോപന സമിതിയും മർച്ചന്റ്‌സ് അസോസിയേഷനും വൈദ്യുതി ഭവന് മുന്നിൽ ധർണ നടത്തി. മർച്ചന്റ്‌സ് അസോസിയേഷൻ പ്രസിഡന്റ് എം.സലിം ഉദ്ഘാടനം ചെയ്തു. വ്യാപാരി വ്യവസായി ഏകോപന സമിതി താലൂക്ക് പ്രസിഡന്റ് വിനോദ് സെബാസ്റ്റ്യൻ അദ്ധ്യക്ഷത വഹിച്ചു. എം.കെ.വർക്കി, സ്റ്റാൻലി എം.അലക്സ്, തോമസ്, പി.എസ് നിസാമുദ്ദീൻ, സജി എം.മാത്യു, കെ.കെ. രവി, മാത്യൂസ് എന്നിവർ പ്രസംഗിച്ചു.