അട്ടച്ചാക്കൽ: ജോത്സ്യനായ മുട്ടത്തുവടക്കേതിൽ ഗണനാഥന്റെയും ഭാര്യ രമണിയുടെയും മരണത്തിന്റെ നടുക്കത്തിലാണ് അട്ടച്ചാക്കൽ മണിയൻപാറ നിവാസികൾ. ഇന്നലെ രമണിയെ വീട്ടിൽ മരിച്ച നിലയിൽ കണ്ടതിന് പിന്നാലെ ഗണനാഥന്റെ മൃതദേഹം അച്ചൻകോവിലാറ്റിൽ ക ണ്ടെത്തുകയായിരുന്നു.

രാവിലെ 8.30 നാണ് ഗണനാഥൻ ശരീരത്തിൽ ചോര വാർന്ന നിലയിൽ വീടിന് പുറത്തേക്ക് വരുന്നത് അയൽവാസികൾ കണ്ടത് അവിടെയുണ്ടായിരുന്ന തൊഴിലുറപ്പ് തൊഴിലാളികളും നാട്ടുകാരും ആശുപത്രിയിൽ പോകാൻ നിർബന്ധിച്ചെങ്കിലും കുട്ടിക്കാതെ ഇയാൾ അച്ചൻകോവിലാറിന്റെ തീരത്തേക്ക് ഓടിപ്പോവുകയായിരുന്നു. ഇയാൾ വാലുകടവിലേക്ക് ഇറങ്ങിപ്പോകുന്നത് കണ്ടവരുണ്ട്. ഇതിനിടയിൽ ഭാര്യ മരിച്ച വിവരം വിളിച്ചു പറയുന്നുണ്ടായിരുന്നു. തുടർന്ന് നാട്ടുകാർ വാർഡ് മെമ്പറെ വിവരമറിയിക്കുകയായിരുന്നു. പൊലീസെത്തി നടത്തിയ പരിശോധനയിലാണ് രമണിയുടെ മൃതദേഹം വീട്ടിൽ കണ്ടെത്തിയത്. പിന്നീട് കാവുംപുറം കടവിൽ കുളിച്ചുകൊണ്ടിരുന്നവരാണ് ഗണനാഥന്റെ മൃതദേഹം ആറ്റിലൂടെ ഒഴുകി വരുന്നത് കണ്ടത്.. ഗണനാഥന്റെ രണ്ടാം ഭാര്യയാണ് രമണി. 15 വർഷം മുമ്പാണ് വിവാഹം കഴിച്ചത്.