പത്തനംതിട്ട : ജില്ലയിൽ ഇന്നലെ 17 പേർക്ക് കൊവിഡ്19 സ്ഥിരീകരിച്ചു. ജില്ലയിലെ ഒരുദിവസത്തെ ഏറ്റവും കൂടിയ കണക്കാണിത്. പത്തനംതിട്ട കൊവിഡ് ആശുപത്രിയിലെ (ജനറൽ ആശുപത്രി) ഒരു ആരോഗ്യ പ്രവർത്തകയ്ക്ക് സമ്പർക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചത് ആശങ്കയിലാക്കിയിട്ടുണ്ട്. കൊവിഡ് വാർഡിലെ ഡ്യൂട്ടിയ്ക്കുശേഷം സമ്പർക്കവിലക്കിലായിരുന്നു ഇവർ. ഇവരുമായി ജോലി സമയത്ത് സമ്പർക്കത്തിൽ വന്ന എട്ടു പേരെ നിരീക്ഷണത്തിൽ ആക്കി.
ഇന്നലെ രോഗം സ്ഥീരീകരിച്ചവർ
1. സമ്പർക്കത്തിലൂടെ പത്തനംതിട്ട ജനറൽ ആശുപത്രിയിലെ ആരോഗ്യ പ്രവർത്തക കൊവിഡ് പോസിറ്റീവായി, 2) 14ന് കുവൈറ്റിൽ നിന്ന് എത്തിയ ചുരുളിക്കോട് സ്വദേശിയായ 30 വയസുകാരൻ, 3. മഹാരാഷ്ട്രയിൽ നിന്ന് എത്തിയ അയിരൂർ സ്വദേശിയായ 49 വയസുകാരൻ, 4. അയിരൂർ സ്വദേശിനിയായ 14 വയസുകാരി, 5) 15ന് സൗദിഅറേബ്യയിൽ നിന്ന് എത്തിയ ഓതറ വെസ്റ്റ് സ്വദേശിയായ 50 വയസുകാരൻ, 6. സൗദിഅറേബ്യയിൽ നിന്ന് എത്തിയ കൂടൽ സ്വദേശിയായ 56 വയസുകാരൻ, 7. മഹാരാഷ്ട്രയിൽ നിന്ന് എത്തിയ മൈലപ്ര സ്വദേശിയായ 35 വയസുകാരൻ. 8) 13ന് കുവൈറ്റിൽ നിന്ന് എത്തിയ വകയാർ സ്വദേശിയായ 52 വയസുകാരൻ. 9) അഞ്ചിന് ദുബായിൽ നിന്നും എത്തിയ വെട്ടിപ്രം സ്വദേശിയായ 55 വയസുകാരൻ, 10. എട്ടിന് മഹാരാഷ്ട്രയിൽ നിന്നും എത്തിയ ചാത്തങ്കേരി, പെരിങ്ങര സ്വദേശിയായ 53 വയസുകാരൻ, 11) 12ന് കുവൈറ്റിൽ നിന്നെത്തിയ കവിയൂർ സ്വദേശിയായ 41 വയസുകാരൻ, 12) മേയ് 26ന് യു.എ.ഇയിൽ നിന്ന് എത്തിയ തടിയൂർ സ്വദേശിയായ 27 വയസുകാരൻ. 13) ആറിന് ഉത്തർപ്രദേശിൽ നിന്ന് എത്തിയ കുളനട സ്വദേശിയായ 22 വയസുകാരൻ, 14) 11ന് കുവൈറ്റിൽ നിന്ന് എത്തിയ കല്ലൂപ്പാറ സ്വദേശിയായ 38 വയസുകാരൻ, 15) 10ന് മഹാരാഷ്ട്രയിൽ നിന്ന് എത്തിയ ചെന്നീർക്കര സ്വദേശിയായ 48 വയസുകാരൻ, 16) 10ന് മഹാരാഷ്ട്രയിൽ നിന്ന് എത്തിയ ചെന്നീർക്കര സ്വദേശിനിയായ 47 വയസുകാരി, 17) 13ന് കുവൈറ്റിൽ നിന്ന് എത്തിയ കുറ്റൂർ വെസ്റ്റ് ഓതറ സ്വദേശിയായ 39 വയസുകാരൻ.
ജില്ലയിൽ രോഗബാധിതർ ഇതുവരെ 186 പേർ
ആലപ്പുഴ ജില്ലയിൽ രോഗം സ്ഥിരീകരിച്ച ഒരു വ്യക്തി റാന്നി മേനാംതോട്ടം സിഎഫ്എൽടിസിയിലും, കോട്ടയം ജില്ലയിൽ രോഗം സ്ഥിരീകരിച്ച ഒരു വ്യക്തി പത്തനംതിട്ട ജനറൽ ആശുപത്രിയിലും ചികിത്സയിൽ ഉണ്ട്.
ഒരു മരണം
ഇന്നലെ ചികിത്സയിൽ ഉണ്ടായിരുന്ന രണ്ടു പേർ രോഗമുക്തരായി.
ആകെ രോഗമുക്തർ: 66
ഇപ്പോൾ ചികിത്സയിൽ കഴിയുന്നവർ : 119
>>
വിവിധ ആശുപത്രികളിൽ ചികിത്സയിൽ ഉള്ളവർ
പത്തനംതിട്ട ജനറൽ ആശുപത്രി: 52
കോഴഞ്ചേരി ജില്ലാ ആശുപത്രി : 10
റാന്നി മേനാംതോട്ടം സി.എഫ്.എൽ.ടി.സി : 64
ജൂൺ ഒന്ന് മുതൽ 20 വരെ കൊവിഡ് കേസ്
1-4
2-1
3-2
4-14
5-11
6-9
7-13
8-3
9-7
10-3
11-5
12-7
13-1
14-2
15-11
16-6
17-1
18-11
19-9
20-17