തിരുവല്ല: ലഡാക്കിലെ ചൈനീസ് ആക്രമണം പ്രതിരോധിക്കുന്നതിനിടയിൽ വീരമൃത്യു വരിച്ച ധീരസൈനികർക്ക് മഹിളാ മോർച്ച തിരുവല്ല ടൗൺ കമ്മിറ്റിയുടെ നേതൃത്വത്തിൽ മെഴുകുതിരി കത്തിച്ചു ശ്രദ്ധാഞ്ജലി അർപ്പിച്ചു. ബി ജെ പി നിയോജക മണ്ഡലം പ്രസിഡൻ്റ് അഡ്വ.ശ്യാം മണിപ്പുഴ ഉദ്ഘാടനം ചെയ്തു. ടൗൺ പ്രസിഡൻ്റ് രമാ രാജീവ്, ജനറൽ സെക്രട്ടറി ഹൈമാ സി.പിള്ള,, ബി.ജെ.പി നിയോജക മണ്ഡലം ജനറൽ സെക്രട്ടറി ജയൻ ജനാർദ്ദനൻ, മണ്ഡലം സെക്രട്ടറി രമാദേവി, സെക്രട്ടറിമാരായ ബിന്ദു നന്ദകുമാർ, ശ്രീലേഖ തുടങ്ങിയവർ നേതൃത്വം നൽകി.