21-pand-s-pharma
പി ആന്റ് എസ് ഫാർമ 'ആയുഷ് ക്വാഥ് ' ആയുവേർവേദ ഔഷധ ഉൽപ്പന്നങ്ങളുടെ വിതരണ ഉദ്ഘാടനം എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ നിർവഹിക്കുന്നു

പത്തനംതിട്ട : ശരീരത്തിന്റെ രോഗ പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിനായി 'ആയുഷ് ക്വാഥ് ' ആയുവേർവേദ ഔഷധം വിപണിയിൽ ഇറക്കി പത്തനംതിട്ട പി.ആൻഡ്.എസ്.ഫാർമ . ഇതിലെ ചേരുവകൾ രോഗ പ്രതിരോധശേഷി വർദ്ധിപ്പിക്കുവാൻ വളരെ അധികം ഫലപ്രദമാണ്. ആയുഷ് ക്വാഥിന്റെ നിർമ്മാണത്തിന് ആയുർവേദ ഡ്രഗ്സ്‌ കോൺട്രോളിങ് വിഭാഗം അനുമതി നൽകി. ഹെർബൽ സാനിറ്റെസർ, ഹെർബൽ ഹാൻഡ് വാഷ് എന്നി ഉൽപ്പന്നങ്ങളും പി ആൻഡ് എസ് ഫാർമ വിപണിയിയിലിറക്കി. വിതരണ ഉദ്ഘാടനം എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ നിർവഹിച്ചു. എസ്.എൻ ട്രസ്റ്റ്‌ബോർഡ് മെമ്പർ പ്രീതി നടേശൻ ആദ്യ വില്പന നടത്തി. പി ആൻഡ് എസ് ഫർമാ ഉടമ കെ. പദ്മകുമാർ, എസ്.എൻ.ഡി.പി യോഗം രാജാക്കാട് യൂണിയൻ പ്രസിഡന്റ് എം.ബി. ശ്രീകുമാർ, നന്ദു പദ്മകുമാർ, വിഷ്ണുനാഥ് എന്നിവർ പങ്കെടുത്തു.