പന്തളം:കുളനട പഞ്ചായത്തിലെ 13 വാർഡിൽ(കൈപ്പുഴ) എം.സി. റോഡിനോടു ചേർന്ന് സ്വകാര്യ വ്യക്തിയുടെ വസ്തുവിൽ ബി.ജെ .പി ഭരിക്കുന്ന പഞ്ചായത്തിന്റെ ഒത്തായയോടെ ജനവാസ കേന്ദ്രത്തിൽ ടാർ മിക്സിംഗ് പ്ലാന്റ് നിർമ്മിക്കുന്നതിനെതിരെ ലോക്കൽ കമ്മിറ്റി പ്രക്ഷോഭത്തിലേക്ക്.ജനവാസ കേന്ദ്രത്തിൽ ഇത്തരത്തിലുള്ള പ്ലാന്റ് സ്ഥാപിച്ചാൽ ഗുരുതമായ പാരിതിസ്ഥിതിക വിഷയങ്ങളും മാരകമായ രോഗങ്ങൾ വരാനു സാദ്ധ്യതയുണ്ട് .സമീപവാസികൾ പരിഭ്രാന്തിയിലാണ്. കൂടാതെ ശബരിമല തീർത്ഥാടനവുമായി ബന്ധപ്പെട്ട് ലക്ഷകണക്കിനു ഭക്തൻമാർ വന്നു പോകുന്ന പ്രദേശത്താണ് ഇത്തരത്തിലുള്ള പ്ലാന്റ് നിർമ്മിക്കുന്നത്. ഇതിനെതിരെശക്തമായ പ്രക്ഷോഭം നടത്തുവാൻ സി.പി.എം. ലോക്കൽ കമ്മിറ്റി തീരുമാനിച്ചു.