കുന്നന്താനം: കൊവിഡ് കാലത്തെ മീറ്റർ റീഡിംഗ് അപാകത ഉടൻ പരിഹരിക്കുക, ലോക്ക് ഡൗൺ കാലത്തെ വൈദ്യുതി ബിൽ പൂർണമായും ഒഴിവാക്കുക, അശാസ്ത്രീയമായ ബില്ലിംഗ് സമ്പ്രദായം നിറുത്തലാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കുന്നന്താനം യൂണിറ്റ് കുന്നന്താനം കെ.എസ്.ഇ..ബി ഓഫീസിനു മുന്നിൽ ധർണ നടത്തി.പ്രസിഡന്റ കെ.സി സന്തോഷ് ധർണ ഉദ്ഘാടനം ചെയ്തു. സാബു ചക്കമൂട്ടിൽ, ജി.എസ് ജയകുമാർ,ബെഞ്ചമിൻ.പി.തോമസ്, ടി ഇ.മാത്യു എന്നിവർ സംസാരിച്ചു.