ചെങ്ങന്നൂർ: ക്രിസ്ത്യൻ കോളേജിന് സമീപം അങ്ങാടിക്കൽ തെക്ക് കുറ്റിപ്പറമ്പിൽ കെ.എസ്.സോമൻ (53) നെ ചെങ്ങന്നൂർ എൻജിനിയറിംഗ് കോളേജ് ജംഗ്ഷന് സമീപമുള്ള സുഹൃത്തിന്റെ വീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തി. ടൗണിൽ ചെരുപ്പും, കുടയും നന്നാക്കുന്ന തൊഴിലാളിയായിരുന്നു. ദുരൂഹത ഇല്ലെന്ന് പൊലീസ് പറഞ്ഞു. ഭാര്യ: പ്രഭ. മക്കൾ: സതീഷ്, പ്രഭു.