പത്തനംതിട്ട : വ്യാപാരി വ്യവസായി സമിതിയുടെ നേതൃത്വത്തിൽ പത്തനംതിട്ട ചന്ത അണുവിമുക്തമാക്കി. വ്യാപാരികൾ നഗരസഭയോട് ശുചീകരണ പ്രവർത്തനം നടത്തണമെന്നാവശ്യപ്പെട്ടിട്ട് നടത്താത്തിനെതിരെ പ്രതിഷേധ സൂചകമായിട്ടാണ് മാർക്കറ്റും സമീപ പ്രദേശങ്ങളും സമിതിയുടെ നേതൃത്വത്തിൽ അണുവിമുക്തമാക്കിയത്. യോഗം സി.പി.എം ജില്ലാ കമ്മിറ്റി അംഗം സക്കീർ ഹുസൈൻ ഉദ്ഘാടനം ചെയ്തു. സമിതി ജില്ലാ വൈസ് പ്രസിഡന്റ് അബ്ദുൽ റഹീം മാക്കാർ അദ്ധ്യക്ഷത വഹിച്ചു.ടൗൺ ലോക്കൽ സെക്രട്ടറി കെ.അനിൽകുമാർ മുഖ്യ പ്രഭാഷണം നടത്തി,ജില്ലാ കമ്മിറ്റി അംഗം ഷെമീർ ബീമ ,അബ്ദുൽ റഷീദ്, ഹസീബ്,വിപിൻ,കോയാമോൻ,ഹബീബ്, സജാദ്,റാഫി ഗോൾഡൻ എന്നിവർ നേതൃത്വം നല്കി.