പത്തനംതിട്ട: സർവർ, നെറ്റ്വർക്ക് തകരാർ കാരണം സംസ്ഥാനത്തുള്ള എല്ലാ റേഷൻ കടകളിലും റേഷൻവിതരണം തകരാറായതിന് പരിഹാരം കാണാത്തതിൽ പ്രതിക്ഷേധിച്ച് ജില്ലയിലെ എല്ലാ താലൂക്ക് സപ്ലൈഓഫീസുകൾക്കുമുമ്പിലും ഇന്ന് രാവിലെ 11ന് റേഷൻ വ്യാപാരികൾ പ്രതിഷേധ ധർണ നടത്തുന്നതാണെന്ന് കേരളാ സ്റ്റേറ്റ് റീട്ടെയിൽ റേഷൻ ഡീലേഴ്സ് അസോസിയേഷൻ ജില്ലാ പ്രസിഡന്റ് എം.ബി. സത്യനും ജനറൽ സെക്രട്ടറി ആർ. വിജയൻനായരും പറഞ്ഞു. ഇത് സംബന്ധിച്ച് മന്ത്രിയും നെറ്റ്വർക്ക് സേവനദാതാക്കളും തമ്മിൽ ചർച്ച നടത്തിയെങ്കിലും പ്രശ്നം പരിഹരിക്കാത്തതിനാലാണ് വ്യാപാരികൾ സപ്‌ളൈ ഓഫീസിനു മുമ്പിൽ സമരം ചെയ്യാൻ നിർബന്ധിതരായിരിക്കുന്നതെന്ന് അവർ പറഞ്ഞു.