തിരുവല്ല : മാർത്തോമ്മ കോളേജിലെ എൻ.സി.സി യുടെയും കായിക വകുപ്പിന്റെയും നേതൃത്വത്തിൽ 'യോഗയിലൂടെ ശ്വാസകോശത്തെ ബലപ്പെടുത്തി കൊവി‌ഡിനെ എങ്ങനെ പ്രതിരോധിക്കാം' എന്ന വിഷയത്തിൽ രാജ്യാന്തര സെമിനാർ സംഘടിപ്പിച്ചു. ശ്വാസകോശത്തെ ബലപ്പെടുത്തുന്ന യോഗ മുറകളുടെ ഓൺലൈൻ പരിശീലനവും നടത്തി. കോട്ടയം എൻ.സി സി ഗ്രൂപ്പ് കമാൻഡർ ബ്രിഗേഡിയർ സുനിൽ കുമാർ എൻവി ഉദ്ഘാടനംചെയ്തു. 15 കേരള ബറ്റാലിയൻ കമാൻഡിംഗ് ഓഫീസർ കേണൽ സഞ്ജീവ് ബവേജ അദ്ധ്യക്ഷത വഹിച്ചു. യോഗ ഇൻസ്ട്രകടറും, കൺസൾട്ടന്റുമായ ഡോ.ശോഭ പി.എസ് മുഖ്യ പ്രഭാഷണം നിർവഹിച്ചു.പ്രതിരോധ ശക്തി ബലപ്പെടുത്തുന്നതിന് ഊന്നൽ നൽകുന്ന രീതിയിലുള്ള പ്രവർത്തനങ്ങളിൽ ശ്രദ്ധിക്കുന്നതിലൂടെ കൊവിഡിനെ പ്രതിരോധിക്കുവാൻ കഴിയും.ശ്വാസകോശത്തെ ബലപ്പെടുത്തുന്ന യോഗമുറകൾ അഭ്യസിക്കുന്നത് പ്രതിരോധ നടപടികളിലൊന്നാണെന്ന് അവർ പറഞ്ഞു.വിവിധ സംസ്ഥാനങ്ങളിൽ നിന്നുമായി നൂറിനടുത്ത് പ്രതിനിധികൾ സെമി്നാറിൽ പങ്കെടുത്തു. കായിക വകുപ്പ് മേധാവി ഡോ.നിജി മനോജ്,എൻ.സി.സി ഓഫീസർ ല്ര്രഫനന്റ് .റെയിസൻ സാം രാജു ,അണ്ടർ ഓഫീസർ.ജ്യോതിലക്ഷ്മി എന്നിവർ സംസാരിച്ചു.