പന്തളം:വായന അറിവു വർദ്ധിപ്പിക്കുക മാത്രമല്ല ലക്ഷ്യബോധമുള്ള വ്യക്തിയെ വാർത്തെടുകുന്നതിനുംആത്മ വിശ്വാസം വർദ്ധിപ്പിക്കുന്നതിനുംകഴിയുമെന്ന്ചിറ്റയം ഗോപകുമാർ എം.എൽ.എ പറഞ്ഞു.പൊങ്ങലടി ഗവ.എൽ.പി സ്‌കൂളിന്റെ നേതൃത്വത്തിലുള്ള പഠന വീട്ടിൽ വായനാ ദിനത്തിന്റെ സമാപനസമ്മേളനം ഉദ്ഘാടനംചിറ്റയം ഗോപകുമാർ എം.എൽ.എനിർവഹിച്ചു.പഞ്ചായത്ത് പ്രസിഡന്റ് ജയന്തികുമാരി അദ്ധ്യക്ഷത വഹിച്ചു.ബ്ലോക്ക്പഞ്ചായത്ത്പ്രസിഡന്റ് രേഖാഅനിൽ ഓൺലൈൻ ക്ലാസിന് നിർദ്ധനയായ കുട്ടിക്ക് സ്മാർട്ട് ഫോൺ കൈമാറി .ബ്ലോക്ക് പഞ്ചായത്ത് അംഗംരഘു പെരുമ്പുളിക്കൽ,ഹെഡ്മാസ്റ്റർ സജീ എന്നിവർ സംസാരിച്ചു.