ചെങ്ങന്നൂർ: നഗരസഭാ പ്രദേശത്തെ അഞ്ഞൂറോളം ഓട്ടോ ടാക്സി ഡ്രൈവർമാർക്ക് ചർക്ക കമ്മ്യൂണിറ്റി ഓർഗനൈസേഷന്റെ നേതൃത്വത്തിൽ സൗജന്യമായി പലവ്യഞ്ജന കിറ്റുകൾ വിതരണം ചെയ്തു.കൊടിക്കുന്നിൽ സുരേഷ് എം.പി വിതരണോദ്ഘാടനം നിർവഹിച്ചു. മുൻ എം.എൽ.എ.യുമായ പി.സി.വിഷ്ണുനാഥ് അദ്ധ്യക്ഷത വഹിച്ചു.കെ.പി.സി.സി. നിർവാഹ സമിതി അംഗങ്ങളായ അഡ്വ.ഡി.വിജയകുമാർ,അഡ്വ.എബി കുര്യാക്കോസ്,ഡി.സി.സി.ജനറൽ സെക്രട്ടറിമാരായ പി.വി.ജോൺ,അഡ്വ.ഹരി പാണ്ടനാട്, നഗരസഭാ ചെയർമാൻ കെ.ഷിബു രാജൻ,കൗൺസിലർമാരായ ശോഭ വർഗീസ്,ബെറ്റ്സി തോമസ്,സാലി ജെയിംസ്,ഐ.എൻ.ടി.യു.സി ജില്ലാ ജനറൽ സെക്രട്ടറി കെ.ദേവദാസ്, മണ്ഡലം പ്രസിഡന്റുമാരായ ആർ.ബിജു, വി.എൻ.രാധാകൃഷ്ണപ്പണിക്കർ,യൂത്ത് കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി സതീഷ് ബുധനൂർ,കെ.എസ്.യു.ജില്ലാ ജനറൽ സെക്രട്ടറി അൻസിൽ അസീസ്,വരുൺ മട്ടയ്ക്കൽ,ഗോപു പുത്തൻ മീത്തിൽ, അഡ്വ.സന്തോഷ് മാണിക്കശേരി,സജി ചരവൂർ,ജെയിംസ് പടിപ്പുരയ്ക്കൽ,ജോസ് കെ.ജോർജ്, പി.ഡി.മോഹനൻ ഷൈലജ ജേക്കബ്, സിബീസ് സജി,അജിത് പഴവൂർ എന്നിവർ പ്രസംഗിച്ചു.