22-chengannur-police-stat
ചെങ്ങന്നൂർ പോലീസ് സ്റ്റേഷനിൽ പരാതികൾ സ്വീകരിക്കുവാൻ പുറത്ത് നിർമ്മിച്ച താല്കാലിക സംവിധാനം

ചെങ്ങന്നൂർ: പൊലീസ് സ്റ്റേഷനിൽ ഇനി പരാതികൾ സ്വീകരിക്കുന്നത് സ്റ്റേഷന് വെളിയിൽ സജ്ജമാക്കിയ താല്കാലിക ഷെഡിൽ ആയിരിക്കും. പ്രതികളും കുറ്റവാളികളും അല്ലാത്തവർക്ക് ഇനി മുതൽ സ്റ്റേഷന്റെ ഉള്ളിലേക്ക് പ്രവേശനമില്ല. സംസ്ഥാന പൊലീസ് മേധാവിയുടെ നിർദ്ദേശമനുസരിച്ചാണിത്. സംസ്ഥാനത്ത് കൊവിഡ് മഹാമാരി വ്യാപിക്കുന്നതിന്റെ പശ്ചാത്തലത്തിൽ വടക്കൻ കേരളത്തിലെ രണ്ട് പൊലീസ് സ്റ്റേഷനിലെ പൊലീസ് ഉദ്യോഗസ്ഥർക്ക് കൊവിഡ് രോഗബാധ സ്ഥിതീകരിച്ചതിനെത്തുടർന്നാണ് ഡി.ജി.പി യുടെ ഈ നിർദ്ദേശം.
ഇന്നലെ രാവിലെ മുതൽ പുറത്തെ ഓഫീസ് പ്രവർത്തനമാരംഭിച്ചു. എസ്.ഐ എസ്.വി ബിജുവിന്റെ നേതൃത്വത്തിലാണ് ഇപ്പോൾ ഇവിടുത്തെ പ്രവർത്തനം. പരാതിയുമായി എത്തുന്നവർക്ക് ഹാൻഡ് വാഷും, സാനിടൈസറും പുറത്തെ ഓഫീനു സമീപം സജ്ജീകരിച്ചിട്ടുണ്ട്.