പത്തനംതിട്ട : അന്തരാഷ്ട്ര യോഗാദിനാചരണത്തിന്റെ ഭാഗമായി എ ആർ ക്യാമ്പിൽ സാമൂഹ്യ അകലവും ശുചിത്വ മാനദണ്ഡങ്ങളും പാലിച്ച് പൊലീസുകാർ യോഗ മുറകൾ അഭ്യസിച്ചു. കൊറോണയെന്ന മഹാമാരിയെ ചെറുത്തുതോൽപ്പിക്കാൻ ആരോഗ്യമുള്ള ശരീരങ്ങൾക്കാവും. പക്ഷേ, അതിനൊപ്പം ആരോഗ്യവും, ശാന്തവുമായ മനസ്സും ഉണ്ടാവണം. ഇവ നേടുന്നതിന് സഹായിക്കുന്ന യോഗമുറകൾ ജീവിതത്തിൽ അനുവർത്തിക്കാൻ തയ്യാറാകുന്നത് സമൂഹത്തിനും ഗുണകരമാകുമെന്നുള്ള സന്ദേശം നൽകുകയാണ് പൊലീസ്.