പത്തനംതിട്ട : ജില്ലയിൽ ഇന്നലെ എട്ട് പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. നിലവിൽ 126 പേർ രോഗികളായിട്ടുണ്ട് . ഇതുവരെ ആകെ 194 പേർക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. കോട്ടയം ജില്ലയിൽ രോഗം സ്ഥിരീകരിച്ച ഒരാൾ പത്തനംതിട്ട ജനറൽ ആശുപത്രിയിൽ ചികിത്സയിലാണ്. ജില്ലയിൽ ചികിത്സയിൽ ഉണ്ടായിരുന്ന ഒരാളും ആലപ്പുഴയിൽ രോഗം സ്ഥിരീകരിച്ച് റാന്നി മേനാംതോട്ടം സി.എഫ്.എൽ.ടി.സിയിൽ ചികിത്സയിൽ ആയിരുന്ന വ്യക്തിയും രോഗമുക്തരായി.

121 പേർ ജില്ലയിലും അഞ്ചു പേർ ജില്ലയ്ക്ക് പുറത്തും ചികിത്സയിലുണ്ട്.

പത്തനംതിട്ട ജനറൽ ആശുപത്രിയിൽ 53പേരും കോഴഞ്ചേരി ജില്ലാ ആശുപത്രിയിൽ ഒൻപതു പേരും റാന്നി മേനാംതോട്ടം സിഎഫ്എൽടിസിയിൽ 68 പേരും ഐസൊലേഷനിൽ ഉണ്ട്. സ്വകാര്യ ആശുപത്രികളിൽ ഏഴു പേർ ഐസൊലേഷനിൽ ഉണ്ട്.

ജില്ലയിൽ ആകെ 137 പേർ വിവിധ ആശുപത്രികളിൽ ഐസോലേഷനിൽ ആണ്.
ഇന്നലെ പുതിയതായി 11 പേരെ ഐസൊലേഷനിൽ പ്രവേശിപ്പിച്ചു. ജില്ലയിൽ 564 കോൺടാക്ടുകൾ നിരീക്ഷണത്തിൽ ഉണ്ട്. മറ്റ് സംസ്ഥാനങ്ങളിൽ നിന്നും തിരിച്ചെത്തിയ 3255 പേരും വിദേശത്തുനിന്നും തിരിച്ചെത്തിയ 1506 പേരും നിരീക്ഷണത്തിലാണ്. വിദേശത്തുനിന്നും ഇന്നലെയെത്തിയ 167 പേരും, മറ്റ് സംസ്ഥാനങ്ങളിൽ നിന്നെത്തിയ 279 പേരും ഇതിൽ ഉൾപ്പെടും.
ആകെ 5325 പേർ നിരീക്ഷണത്തിലാണ്. കൊവിഡ് സെന്ററുകളിൽ നിലവിൽ 1149 പേർ താമസിക്കുന്നുണ്ട്. ഇന്നലെ 239 സാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.

 കൊവിഡ് കെയർ സെന്ററുകൾ : 135

ഇന്നലെ രോഗം സ്ഥിരീകരിച്ചവർ

1. ജൂൺ 18ന് കുവൈറ്റിൽ നിന്ന് എത്തിയ കാട്ടൂർ സ്വദേശിയായ 36 വയസുകാരൻ.

2. ജൂൺ ഒൻപതിന് മഹാരാഷ്ട്രയിൽ നിന്ന് എത്തിയ കവിയൂർ സ്വദേശിനിയായ 54 വയസുകാരി.

3. ജൂൺ 13ന് മഹാരാഷ്ട്രയിൽ നിന്ന് എത്തിയ റാന്നി സ്വദേശിയായ 24 വയസുകാരൻ.

4. ജൂൺ 13ന് കുവൈറ്റിൽ നിന്ന് എത്തിയ തുവയൂർ നോർത്ത്, മണക്കാല സ്വദേശിയായ 34 വയസുകാരൻ.

5.ജൂൺ 13ന് കുവൈറ്റിൽ നിന്നും എത്തിയ പളളിക്കൽ, പെരിങ്ങനാട് സ്വദേശിയായ 61 വയസുകാരൻ.

6. ജൂൺ 13ന് കുവൈറ്റിൽ നിന്ന് എത്തിയ പളളിക്കൽ, പെരിങ്ങനാട് സ്വദേശിയായ 37 വയസുകാരൻ.

7. ജൂൺ 13ന് കുവൈറ്റിൽ നിന്ന് എത്തിയ പളളിക്കൽ, ചെറുകുന്നം സ്വദേശിയായ 39 വയസുകാരൻ.

8. ജൂൺ 12ന് കുവൈറ്റിൽ നിന്ന് എത്തിയ കോന്നി, പയ്യനാമൺ സ്വദേശിയായ 28 വയസുകാരൻ