പത്തനംതിട്ട : കുട്ടികളുടെ ഓൺലൈൻ വിദ്യാഭ്യാസം മുടങ്ങാതിരിക്കാൻ സമൂഹത്തിലെ വിവിധവിഭാഗങ്ങളുടെ ശ്രമങ്ങൾക്കൊപ്പം പൊലീസും. ആറന്മുള കണ്ണാടി എന്ന ഫേസ്ബുക് കൂട്ടായ്മക്കൊപ്പം ചേർന്ന് ആറന്മുള മേലേടത്തു താമസിക്കുന്ന ഒമ്പതാം ക്ലാസുകാരൻ രോഹിത് കൃഷ്ണന് എൽ.ഇ.ഡി ടെലിവിഷൻ വീട്ടിലെത്തിച്ചുകൊടുത്തു. ആറന്മുള പൊലീസ് ഇൻസ്‌പെക്ടർ ജി. സന്തോഷ്‌കുമാർ, ജനമൈത്രി പൊലീസിന്റെ പ്രവർത്തനഫലമായി ലഭ്യമാക്കിയ ടി.വി ഇന്നലെ വീട്ടിലെത്തിക്കുകയായിരുന്നു.ടീ.വി വാങ്ങാൻ നിവൃത്തിയില്ലാതെ വിഷമിച്ചുകഴിഞ്ഞ പിതാവിനും, പഠനം മുടങ്ങി പ്രയാസപ്പെട്ട മകനും സന്തോഷമേകി പുളികീഴ് പൊലീസ്.പുളിക്കീഴ് ജനമൈത്രി പൊലീസുമായി സഹകരിക്കാൻ കംപാഷൻ ടീം എന്ന സന്നദ്ധസംഘടന തയാറായപ്പോൾ പുതിയ ടീവി ലഭ്യമാക്കി പൊലീസ് ഇൻസ്‌പെക്ടർ ഇ.ഡി ബിനുവിന്റെ നേതൃത്വത്തിൽ വീട്ടിലെത്തിച്ചു. കേബിൾ കണക്ഷൻ ജനമൈത്രി പൊലീസ് ഏർപ്പെടുത്തി നൽകി.സ്വപ്നങ്ങൾക്കൊരു കൈത്താങ്ങ് എന്ന പദ്ധതിപ്രകാരം കോന്നി ജനമൈത്രി പൊലീസ് വീണ്ടും ടെലിവിഷൻ സംഘടിപ്പിച്ചു നൽകി.നീതു സുഭാഷ് എന്ന കുട്ടിക്കാണ് ഇന്നലെ ഓൺലൈൻ പഠനത്തിന് ടീവി ലഭ്യമാക്കിയത്.കൊവിഡ് ക്കാലത്തു വിദ്യാഭ്യാസം മുടങ്ങാതിരിക്കാനുള്ള ഓൺലൈൻ പടനാസംവിധാനത്തിനു ആവശ്യമായ എല്ലാസഹായങ്ങളും തുടർന്നും അർഹർക്ക് നൽകുന്നതിൽ സഹകരിക്കുമെന്ന് ജില്ലാ പൊലീസ് മേധാവി ആവർത്തിച്ചു.പൊലീസ് സ്റ്റേഷൻ പൂട്ടിയിടപ്പെടുന്ന അവസ്ഥ തികച്ചും ഗുരുതരമാണെന്നും,അതിനാൽ ഇക്കാര്യത്തിൽ പൊലീസുദ്യോഗസ്ഥർ ശ്രദ്ധിക്കണമെന്നും ജില്ലാപൊലീസ് മേധാവി ആവർത്തിച്ചു.

വിട്ടുവീഴ്ച വേണ്ടന്ന് പൊലീസ് മേധാവി

മാസ്‌ക്, സാനിറ്റൈസർ എന്നിവ ഉപയോഗിക്കുന്ന കാര്യത്തിൽ വിട്ടുവീഴ്ച്ചയുണ്ടാവരുത്.പത്തനംതിട്ടയിൽ നഴ്സിന് രോഗം പിടികൂടിയത് അതീവഗുരുതരമായ സാഹചര്യം സൃഷ്ടിച്ചിരിക്കുന്നു. കൊവിഡ് വ്യാപനം തടയുന്നതിന് സാമൂഹ്യ അകലംപാലിക്കേണ്ടത് അത്യന്താപേക്ഷിതമാണ്.നിരീക്ഷണം ശക്തിപ്പെടുത്താൻ പൊലീസിന് കര്ശകനനിർദേശം നൽകിയതായും ജില്ലാപൊലീസ് മേധാവി പറഞ്ഞു.

നിയന്ത്രങ്ങൾ ലംഘിച്ചാൽ കർശന നടപടി

ലോക്ക് ഡൌൺ നിയന്ത്രണങ്ങൾ ലംഘിച്ചതിന് ഇന്നലെ 14 കേസുകളിലായി 19 പേരെ അറസ്റ്റ് ചെയ്യുകയും,6 വാഹനങ്ങൾ പിടിച്ചെടുത്തു നടപടി സ്വീകരിച്ചതായും,മാസ്‌ക് ധരിക്കാതെ പുറത്തിറങ്ങിയ 68 പേർക്ക് നോട്ടീസ് നൽകിയതായും ജില്ലാപൊലീസ് മേധാവി അറിയിച്ചു.

പൊലീസുകാർക്ക് കൊവിഡ് ബാധ തുടരുന്ന സാഹചര്യത്തിൽ പൊലീസ് ഉദ്യോഗസ്ഥർ എല്ലാ സുരക്ഷാമാനദണ്ഡങ്ങളും പാലിച്ചുവേണം ഡ്യൂട്ടിയിൽ ഏർപ്പെടേണ്ടത്

(ജില്ലാപൊലീസ് മേധാവി)

-പൊതുസ്ഥലങ്ങളിൽ സാമൂഹ്യ അകലം പാലിക്കപ്പെടുന്നത് പൊലീസ് ഉറപ്പാക്കും

-ക്വാറന്റീനിൽ കഴിയുന്നവരെ നിരീക്ഷിക്കുന്നതും കർക്കശമാക്കും