22-ku-janeeshkumar
അരുവാപ്പുലം ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ 15 നിർന്ധന വിദ്യാർത്ഥികൾക്ക് ഓൺലൈൻ പഠനത്തിനായി ടി വികളുടെ വിതരണം കെ. യു. ജനീഷ് കുമാർ എം എൽ എ ഉദ്ഘാടനം ചെയ്യുന്നു

അരുവാപ്പുലം: സി. പി. ഐ. എം. കോന്നി ഏരിയ സെക്രട്ടറിയായിരുന്ന സി. ജി. ദിനേശിന്റെ ഒന്നാമത് അനുസ്മരണത്തോടനുബന്ധിച്ച് .അരുവാപ്പുലം ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ 15 നിർന്ധന വിദ്യാർത്ഥികൾക്ക് ഓൺലൈൻ പഠനത്തിനായി ടി.വികൾ വിതരണം ചെയ്തു. കെ.യു.ജനീഷ് കുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്തു.ഏരിയ കമ്മിറ്റിയംഗം കോന്നി വിജയകുമാർ അദ്ധ്യക്ഷത വഹിച്ചു.ഏരിയ കമ്മിറ്റി സെക്രട്ടറി ശ്യാംലാൽ,ഏരിയ കമ്മിറ്റിയംഗം ആർ.രാജേന്ദ്രൻ ,ബ്ലോക്ക് പഞ്ചായത്തംഗം ജയഅനിൽ,പഞ്ചായത്തംഗം മാത്യു വർഗീസ്, ലോക്കൽ കമ്മിറ്റി സെക്രട്ടറി വർഗീസ് ബേബി, ഡി.വൈ.എഫ്‌..ഐ ജില്ലാ കമ്മിറ്റിയംഗം രേഷ്മ മറിയം റോയി എന്നിവർ സംസാരിച്ചു.നിർന്ധന വിദ്യാർത്ഥികൾക്ക് പഠനസൗകര്യം ഒരുക്കുന്നതിനായി ലോക്കൽ സെക്രട്ടറി വർഗീസ് ബേബി പ്രവാസി മലയാളി കല്ലേലി സ്വദേശി ജോസിനെ ബന്ധപെടുകയും തുടർന്ന് ഇദ്ദേഹം ടിവികൾ സ്‌പോൺസർ ചെയ്യുകയും ചെയ്തു. മുൻപ് ഡി.വൈ.എഫ്.ഐ ,എസ്. എഫ്. ഐ നേതൃത്വത്തിൽ അരുവാപ്പുലം മേഖലയിൽ എട്ട് ടി.വികൾ വിതരണം ചെയ്തിരുന്നു.

സി.ജി ദിനേശ് അനുസ്മരണത്തിന്റെ ഭാഗമായി കല്ലേലി ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ മത്സ്യകൃഷി ആരംഭിച്ചു.കെ.യു ജനീഷ് കുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്തു.ഏരിയ സെക്രട്ടറി ശ്യാംലാൽ,ലോക്കൽ സെക്രട്ടറി ആർ.അജയകുമാർ, പഞ്ചായത്തംഗം പി.സിന്ധു, പി.മാത്യു എന്നിവർ പങ്കെടുത്തു.