ആറന്മുള: കോട്ട ടാഗോർ സ്മാരക ഗ്രന്ഥശാലയുടെ നേതൃത്വത്തിൽ പി.എൻ.പണിക്കർ അനുസ്മരണം സംഘടിപ്പിച്ചു. പന്തളം ബ്ലോക്ക് പഞ്ചായത്തംഗം ശാന്തകുമാരി ടീച്ചർ ഉദ്ഘാടനം ചെയ്തു. ഗ്രന്ഥശാലാ പ്രസിഡന്റ് എം.ബി.ദിലീപ് കുമാർ അദ്ധ്യക്ഷത വഹിച്ചു. സാഹിത്യകാരൻ എം.കെ.കുട്ടപ്പൻ അനുസ്മരണ പ്രഭാഷണം നടത്തി. വി.കെ.ബാബുരാജ്, അഡ്വ.സി.ടി.വിനോദ്,വി.ജി. അനിൽ കുമാർ എന്നിവർ സംസാരിച്ചു.കൊവിഡ് കാലത്ത് വീട്ടിൽ കഴിയുന്ന കുട്ടികൾക്ക് പുസ്തകം വീട്ടിൽ എത്തിച്ച് ആസ്വാദന കുറിപ്പ് തയാറാക്കുന്ന പദ്ധതിക്കും കോട്ട ടഗോർ മെമ്മോറിയൽ ഗ്രന്ഥശാലയിൽ തുടക്കമായി.