അടൂർ : ഡോ.ബി.ആർ.അംബേദ്കർ സ്മാരക സാംബവ സമുദായ ക്ഷേമ ട്രസ്റ്റിന്റെ നേതൃത്വത്തിൽ മഹാത്മാ അയ്യൻകാളിയെ അനുസ്മരിച്ചു. മങ്ങാട് നടന്ന അനുസ്മരണ സമ്മേളനം ട്രസ്റ്റ് ജനറൽ സെക്രട്ടറി സുരേഷ് മണക്കാല ഉദ്ഘാടനം ചെയ്തു.ഷേണായി മരുതിമൂട് അദ്ധ്യക്ഷവഹിച്ചു.ബിജു തെങ്ങമം, ഗീതാ പറക്കോട്, പി.സി.കുഞ്ഞുമോൻ,സുരേഷ് കൂടൽ,ടി.പി.ജോസഫ് എന്നിവർ സംസാരിച്ചു.