അടൂർ : കൊവിഡ് കാലത്ത് പഠന പ്രതിസന്ധിയെ മറികടക്കാൻ വിദ്യാർത്ഥികൾക്ക് കൈത്താങ്ങായി സി.പി.ഐ മണ്ണടി ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ മണ്ണടി വിശ്വകർമ്മ സഭ 108-ാം ശാഖ മന്ദിരത്തിൽ സാമൂഹ്യപഠന കേന്ദ്രം ആരംഭിച്ചു. പഠനമുറിയുടെ ഉദ്ഘാടനം ചിറ്റയം ഗോപകുമാർ എം.എൽ എ നിർവഹിച്ചു.സാമൂഹ്യ ഓൺ ലൈൻ പഠനത്തിനു ആവശ്യമായ ടി.വി സെറ്റ് സി.പി.ഐ .ജില്ലാ എക്സിക്യൂട്ടിവ് അംഗം അരുൺ.കെ.എസ്.മണ്ണടി കൈമാറി.സി.പി.ഐ ലോക്കൽ സെക്രട്ടറി ജി.മോഹനേന്ദ്രക്കുറുപ്പ് അദ്ധ്യക്ഷത വഹിച്ചു.ലോക്കൽ കമ്മിറ്റി അംഗം എ.രാജേന്ദ്രൻ, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എസ്.രാധാകൃഷ്ണൻ കേരള മഹിളാസംഘം ജില്ലാ സെക്രട്ടറി കെ.പത്മിനിയമ്മ,വാർഡ് മെമ്പർ രാജലക്ഷ്മി, വി.എസ്.എസ് ശാഖാ സെക്രട്ടറി അരവിന്ദാക്ഷൻ ലോക്കൽ കമ്മിറ്റി അംഗങ്ങളായ ജി.മധു,പ്രദീപ് കുമാർ,പി.ശശിധരൻ, ടി.രാജൻ,എ.ഐ.എസ്.എഫ് ജില്ലാ പ്രസിഡന്റ് അശ്വിൻ മണ്ണടി,ശാഖാ പ്രസിഡന്റ് ശിവൻകുട്ടി എന്നിവർ സംസാരിച്ചു.