മല്ലപ്പള്ളി : പഞ്ചായത്തിന്റെ മേൽനോട്ടത്തിൽ നടക്കുന്ന കൊവിഡ് കെയർ സെന്ററുകളിലേക്ക് വോളന്റിയർ കം കീനിംഗ് തസ്തികയിലേക്ക് താൽക്കാലിക നിയമനം നടത്തുന്നു. 18നും 50നും ഇടയിൽ പ്രായമുള്ളവർ അപേക്ഷിക്കാം. ദിവസവേതനം 650 രൂപ. ആരോഗ്യപ്രവർത്തന മേഖലയിൽ മുൻപരിചയം ഉള്ളവർക്ക് മുൻഗണന. താൽപര്യമുള്ള ഉദ്യോഗാർത്ഥികൾ മതിയായ രേഖകൾ സഹിതം നേരിട്ടുള്ള കൂടിക്കാഴ്ചക്ക് പഞ്ചായത്ത് ഓഫീസിൽ ഹാജരാകണമെന്ന് സെക്രട്ടറി അറിയിച്ചു.