പന്തളം:തുമ്പമൺ താഴം ടാഗോർ ലൈബ്രറിയിൽ വായന പക്ഷാചാരണത്തിന്റെ ഭാഗമായി പി.എൻ.പണിക്കർ അനുസ്മരണം പഞ്ചായത്ത് അംഗം ശ്രീലത മോഹൻ ഉദ്ഘാടനം ചെയ്തു.വായനശാല പ്രസിഡന്റ് എ.പൊടിയൻ അദ്ധ്യക്ഷത വഹിച്ചു.അഡ്വ.ബാബു സാമുവൽ അനുസ്മരണ പ്രഭാഷണം നടത്തി. സൂസമ്മ ജോണ്, പി.കെ.മാത്യു, ബാലകൃഷ്ണപിള്ള, കൃഷ്ണകുമാർ വി.ടി. എസ്.നമ്പൂതിരി തുടങ്ങിയവർ സംസാരിച്ചു. പൂഴിക്കാട് പീപ്പിൾസ് ലൈബ്രറിയും ധ്വനി ബാലവേദിയും വായനാദിനം ആചരിച്ചു.