23-pdm-sndp
എസ്.എൻ.ഡി.പി. യോഗം പന്തളം യൂണിയൻ പ്രസിദ്ധീകരിച്ച ശുദ്ധിപഞ്ചകം ഗ്രന്ഥത്തിന്റെ വിതരണോദ്ഘാടനവും ശുദ്ധിപഞ്ചകം ക്യാമ്പയിന്റെ ഉദ്ഘാടനവും യൂണിയൻ പ്രസിഡന്റ് അഡ്വ. സിനിൽ മുണ്ടപ്പള്ളി നിർവഹിക്കുന്നു

പത്തനംതിട്ട : എസ്.എൻ.ഡി.പി. യോഗം പന്തളം യൂണിയൻ പ്രസിദ്ധീകരിച്ച ശുദ്ധിപഞ്ചകം പുസ്തകത്തിന്റെ വിതരണോദ്ഘാടനം കൈപ്പുഴ ശാഖാസെക്രട്ടറി പി. എൻ. ആനന്ദന് കൈമാറി യൂണിയൻ പ്രസിഡന്റ് അഡ്വ. സിനിൽ മുണ്ടപ്പള്ളി നിർവഹിച്ചു. ശുദ്ധിപഞ്ചകം കാമ്പയിനും ഉദ്ഘാടനം ചെയ്തു. കൊവിഡ് 19 ലോകമാകെ പടർന്നുപിടിക്കുന്ന ഈ കാലഘട്ടത്തിൽ ശ്രീനാരായണ ഗുരുദേവൻ പകർന്നുനൽകിയ ശുദ്ധിപഞ്ചകം ഏറെ പ്രസക്തമായി മാറുകയാണെന്ന് അദ്ദേഹം പറഞ്ഞു. ശാഖകൾക്കുള്ള കൊവിഡ് പ്രതിരോധ സാമഗ്രികളുടെ വിതരണോദ്ഘാടനം യൂണിയൻ വൈസ് പ്രസിഡന്റ് ടി. കെ. വാസവൻ ഉളവുക്കാട് ശാഖാപ്രസിഡന്റ് സോമന് കൈമാറി നിർവഹിച്ചു. പദ്ധതി വിശദീകരണം യൂണിയൻ സെക്രട്ടറി ഡോ. എ. വി. ആനന്ദരാജ് നിർവഹിച്ചു. യൂണിയൻ കൗൺസിൽ അംഗങ്ങളായ രേഖാ അനിൽ, സുരേഷ് മുടിയൂർകോണം, എസ്. ആദർശ്, ഉദയൻ പാറ്റൂർ, ഡോ. പുഷ്പാകരൻ വെട്ടിയാർ, ബി. സുധാകരൻ, അനിൽ ഐസെറ്റ്, ഉദയൻ മങ്ങാരം, രാജീവ് മങ്ങാരം, കെ.ശിവരാമൻ, സുകു സുരഭി എന്നിവർ പങ്കെടുത്തു.
ശുദ്ധിപഞ്ചകം പുസ്തകവും മാസ്‌കും വരുംദിവസങ്ങളിൽ ശാഖാഭാരവാഹികളുടെ നേതൃത്വത്തിൽ എല്ലാ ഭവനങ്ങളിലും എത്തിക്കും