കോന്നി : ബ്ലോക്ക് പഞ്ചായത്തിന്റെ പകൽവീട് വയോജന സംരക്ഷണ കേന്ദ്രത്തിലേക്ക് ഒരു കെയർടേക്കറുടെ ഒഴിവുണ്ട്. 18 നും 45 നും മദ്ധ്യേ പ്രായമുള്ളതും, എസ്.എസ്.എൽ.സി പാസായിട്ടുള്ളതും,കോന്നി ബ്ലോക്ക് പരിധിയിൽപെട്ടതുമായ വനിതകൾക്ക് അപേക്ഷിക്കാം. ഹോണറേറിയം പ്രതിമാസം 7000 രൂപ. ബയോഡേറ്റ സഹിതം 30ന് വൈകിട്ട് 5ന് മുമ്പ് കോന്നി ഐ.സി.ഡി.എസ് ഓഫീസിൽ അപേക്ഷ നൽകണം.