പത്തനംതിട്ട: വിക്ടേഴ്‌സ് ചാനലിൽ സംപ്രേഷണം ചെയ്യുന്ന ഓൺലൈൻ ക്ലാസുകൾ ഭിന്നശേഷി വിഭാഗത്തിൽപ്പെട്ട കുട്ടികൾക്ക് മനസിലാക്കാനുള്ള ബുദ്ധിമുട്ട് മറികടക്കുന്നതിനായി സമഗ്രശിക്ഷ കേരളം തയ്യാറാക്കിയ 168 വീഡിയോകൾ ലഭ്യമാകും. ഒന്ന് മുതൽ ഏഴ് വരെ ക്ലാസുകളിലെ ഓരോ വിഷയത്തിനും പ്രത്യേകം വീഡിയോകളുണ്ട്. കാഴ്ച, കേൾവി ബുദ്ധിപരിമിതി, പഠനവൈകല്യം, ഓട്ടിസം, സെറിബ്രൽപാൾസി എന്നിങ്ങനെ ആറ് വിഭാഗങ്ങളിലുള്ള കുട്ടികളെ പരിഗണിച്ചുകൊണ്ട് തയ്യാറാക്കിയ പദ്ധതിയാണ് 'വൈറ്റ്‌ബോർഡ്. പൊതുവിദ്യാലയങ്ങളിൽ പഠിക്കുന്ന 125000 കുട്ടികൾക്കുവേണ്ടി 2500 റിസോഴ്‌സ് അദ്ധ്യാപകരുടെ നേതൃത്വത്തിൽ തയ്യാറാക്കിയവ വാട്ട്‌സ്ആപ്പ് ഗ്രൂപ്പുകൾ വഴിയാണ് ലഭ്യമാക്കുകയെന്ന് ജില്ലാ പ്രോജക്ട് കോഓർഡിനേറ്റർ കെ.വി.അനിൽ പറഞ്ഞു.ഫോൺ: 0469 2600167.