പത്തനംതിട്ട : കേന്ദ്ര - സംസ്ഥാന സർക്കാരുകൾ പ്രവാസികളോട് കാട്ടുന്ന നിഷേധാത്മക നിലപാടിൽ പ്രതിഷേധിച്ച് 25ന് വിവിധ നിയോജകമണ്ഡലങ്ങളിൽ യു.ഡി.എഫ് പ്രവർത്തകർ ധർണ്ണ നടത്തുമെന്ന് ജില്ലാകൺവീനർ പന്തളം സുധാകരൻ അറിയിച്ചു. ഗൾഫ് മലയാളികൾക്ക് മാത്രമായി കൊവിഡ് സർട്ടിഫിക്കറ്റ് ഏർപ്പെടുത്തുന്നത് അംഗീകരിക്കാൻ കഴിയില്ല. മറ്റു സംസ്ഥാനങ്ങളിൽ നിന്ന് വരുന്നവർക്കും ഗൾഫ് രാജ്യങ്ങൾ ഒഴികെ മറ്റു രാജ്യങ്ങളിൽ നിന്ന് വരുന്നവർക്കും കൊവിഡ് സർട്ടിഫിക്കറ്റ് വേണ്ടെന്നിരിക്കെ ഗൾഫിൽനിന്ന് വരുന്നവർക്ക് മാത്രം സർട്ടിഫിക്കറ്റ് വേണമെന്ന തീരുമാനം പൂർണ്ണമായും പിൻവലിക്കണമെന്ന് സുധാകരൻ ആവശ്യപ്പെട്ടു.