പത്തനംതിട്ട : ആറന്മുള മണ്ഡലതല കർഷക സഭയും ഞാറ്റുവേലചന്തയും വീണാജോർജ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. ഇലന്തൂർ പഞ്ചായത്ത് പ്രസിഡന്റ് കെ.പി മുകുന്ദന്റെ അദ്ധ്യക്ഷതയിൽ നടന്ന ചടങ്ങിൽ ഇലന്തൂർ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജെസി മാത്യു സുഭിക്ഷ കേരളം പദ്ധതി പ്രകാരമുള്ള ഫലവ്യക്ഷത്തൈകളുടെ വിതരണം നടത്തി.ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാരായ വത്സമ്മ മാത്യു, ബിജിലി പി. ഈശോ, ഇലന്തൂർ പഞ്ചായത്ത് വൈസ് പ്രസിഡന്റ് മിനി തോമസ്,പഞ്ചായത്ത് അംഗങ്ങളായ സാംസൺ തെക്കേതിൽ,ഷിബി ആനി ജോർജ്ജ്,വികസന സമിതി അംഗങ്ങൾ,കൃഷി അസിസ്റ്റന്റ് ഡയറക്ടർ അനിൽ ഏബ്രഹാം,കൃഷി ഡെപ്യൂട്ടി ഡയറക്ടർ എം.ഡി ഷീല, കൃഷി ഓഫീസർ നിമിഷ സാറാ ജെയിംസ് എന്നിവർ പങ്കെടുത്തു.