പത്തനംതിട്ട : കൊച്ചി, കരിപ്പൂർ, തിരുവനന്തപുരം, കണ്ണൂർ വിമാനത്താവളങ്ങളിലായി 52 വിമാനങ്ങളിൽ വെള്ളി ,ശനി ദിവസങ്ങളിലായി ജില്ലക്കാരായ 409 പ്രവാസികൾ കൂടി എത്തി. ഇവരിൽ 78 പേരെ വിവിധ കൊവിഡ് കെയർ സെന്ററുകളിലും 17 ഗർഭിണികൾ ഉൾപ്പെടെ 331 പേരെ വീടുകളിലും നിരീക്ഷണത്തിലാക്കി.
ആറ് സ്‌പെഷ്യൽ ട്രെയിനുകളിൽ ഇതര സംസ്ഥാനങ്ങളിൽനിന്ന് പത്തനംതിട്ട ജില്ലക്കാരായ 88 പേർകൂടി എത്തി. ഇവരിൽ ആറുപേരെ കൊവിഡ് കെയർ സെന്ററുകളിലും 82 പേർ വീടുകളിലും നിരീക്ഷണത്തിൽ പ്രവേശിച്ചു.