തിരുവല്ല : താലൂക്ക് ആശുപതിയിൽ നെഞ്ചുവേദനയെ തുടർന്ന് പ്രവേശിപ്പിച്ച പെരിങ്ങര സ്വദേശിയായ യുവാവിന് ചികിത്സ നിക്ഷേധിച്ച ഡോക്ടർക്കെതിരെ നടപടി ആവശ്യപ്പെട്ട് ബി.ജെ.പി നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ആശുപത്രി സൂപ്രണ്ട് അജയ് മോഹനെ തടഞ്ഞുവച്ചു. നടപടി സ്വീകരിക്കാമെന്ന ഉറപ്പിലാണ് സമരം അവസാനിപ്പിച്ചത്. ഒ.ബി.സി മോർച്ച സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. അരുൺ പ്രകാശ്, യുവമോർച്ച ജില്ലാ ജനറൽ സെക്രട്ടറി ആർ.നിധീഷ്, കർഷമോർച്ച ജില്ലാ ജനറൽ സെക്രട്ടറി എം.ഡി ദിനേശ് കുമാർ, ജയൻ ജനാർദ്ദനൻ, രാജേഷ് കൃഷ്ണ, രാജീവ് പരിയാരത്തുമല, ലാൽബിൻ കുന്നിൽ, ലിബിൻ വർഗീസ്, സജീവ് പരിയാരത്തുമല, ശരൺ റ്റോട് തുടങ്ങിയവർ നേതൃത്വം നൽകി.