23-lorry-accident
ലോറി ഇടിച്ചു കയറി ക്ഷേത്ര മതിൽക്കെട്ടും ഗേറ്റും തകർന്ന നിലയിൽ

തിരുവല്ല : നിയന്ത്രണംവിട്ട ലോറി ഇടിച്ചുകയറി ക്ഷേത്ര മതിലും ഗേറ്റും തകർന്നു. കാവുംഭാഗം ഏറങ്കാവ് ഭഗവതി ക്ഷേതത്തിന്റെ തെക്കുവശത്തെ മതിൽക്കെട്ടാണ് തകർന്നത്. ഞായറാഴ്ച രാത്രി 11 മണിയോടെയായിരുന്നു അപകടം. മാവേലിക്കര ഭാഗത്ത് നിന്നുവന്ന ലോറിയാണ് അപകടത്തിൽപ്പെട്ടത്. ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടകാരണമെന്ന് പൊലീസ് പറഞ്ഞു. ആർക്കും പരിക്കില്ല.