23-pdm-citu
സി.ഐ.റ്റി.യു. പന്തളം എരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പന്തളം പോസ്റ്റ് ഓഫീസിനു മുമ്പിൽ നടന്ന സമരം ജില്ലാ കമ്മിറ്റി അംഗം വി.പി. രാജേശ്വരൻ നായർ ഉദ്ഘാടനം ചെയ്യുന്നു

പന്തളം: കേന്ദ്ര സർക്കാരിന്റെ തൊഴിലാളി വിരുദ്ധ നയങ്ങൾക്കെതിരെ ജില്ലാ നിർമ്മാണ തൊഴിലാളി യൂണിയൻ (സി.ഐ.ടി.യു)പന്തളം എരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പന്തളം പോസ്റ്റ് ഓഫീസിനു മുമ്പിൽ നടത്തിയ സമരം സി.ഐ.ടി.യു. ജില്ലാ കമ്മിറ്റി അംഗം വി.പി. രാജേശ്വരൻ നായർ ഉദ്ഘാടനം ചെയ്തു. വി.കെ. മുരളി അദ്ധ്യക്ഷത വഹിച്ചു. എം.എസ് മുരളി . പി.ടി. ബാലകൃഷ്ണൻ, ആർ.ഉത്തമൻ നായർ എന്നിവർ പ്രസംഗിച്ചു.