പന്തളം:കിസാൻ സമ്മാൻ നിധി പദ്ധതി സംസ്ഥാന സർക്കാർ അട്ടിമറിക്കുന്നെന്ന് ആരോപിച്ച്'കർഷകമോർച്ചയുടെ നേതൃത്വത്തിൽ പന്തളം കൃഷിഭവന് മുമ്പിൽ പ്രതിഷേധ യോഗം നടത്തി. കർഷകമോർച്ച മുനിസിപ്പൽ പ്രസിഡന്റ് സുകു സുരഭിയുടെ അദ്ധ്യക്ഷതയിൽ ബി.ജെ.പി. നിയോജക മണ്ഡലം ജനറൽ സെക്രട്ടറി എം.ബി.ബിനുകുമാർ ഉദ്ഘാടനം ചെയ്തു. മുനിസിപ്പൽ പ്രസിഡന്റ് റ്റി.രുപേഷ് മുഖ്യ പ്രഭാഷണം നടത്തി. റെജി പത്തിയിൽ, അരുൺ . രാജീവ്, ശശി , അരുൺദേവ് എന്നിവർ പ്രസംഗിച്ചു.