അടൂർ : താലൂക്ക് സപ്ലൈ ഓഫീസിലെ കെടുകാര്യസ്ഥതക്കെതിരെ യൂത്ത് കോൺഗ്രസ് അടൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ സപ്ലൈ ഓഫീസിനുമുന്നിൽ ധർണ നടത്തി.അടൂർ മണ്ഡലം പ്രസിഡന്റ് നിധീഷ് പന്നിവിഴ അദ്ധ്യക്ഷത വഹിച്ചു. യൂത്ത് കോൺഗ്രസ് അടൂർ നിയോജക മണ്ഡലം പ്രസിഡന്റ് ഗോപു കരുവാറ്റ ഉദ്ഘാടനം ചെയ്തു. അലക്സ് കോയിപ്പുറത്ത്, അനന്ദു ബാലൻ, എബി ആനന്ദപ്പള്ളി, ജയ്സൺ, നിതിൻ സൈമൺ, അനന്തു, ലിജോ എന്നിവർ പങ്കെടുത്തു