പാണ്ഡനാട്: മണ്ഡലം കോൺഗ്രസ് 6ാം വാർഡ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കേന്ദ്രസർക്കാരിന്റെ അനുദിനമുള്ള പെട്രോൾ ഡീസൽ വില വർദ്ധനവിൽ പ്രതിഷേധിച്ചും പ്രവാസികളോടുള്ള സർക്കാർ അവഗണന, വൈദ്യുതി ചാർജ്ജ് വർദ്ധന, കേന്ദ്ര കോരള സർക്കാരുകളുടെ ജനവിരുദ്ധ നയങ്ങളിൽ പ്രതിഷേധിച്ചും മണ്ണെണ്ണ വിളക്ക് കത്തിച്ച് ധർണ നടത്തി. ഡി.സി.സി ജനറൽ സെക്രട്ടറി അഡ്വ.ബിപിൻ മാമ്മൻ ഉദ്ഘാടനം ചെയ്തു.കെ.പി.സി.സി നിർവാഹക സമിതിയംഗം അഡ്വ.ഡി.വിജയകുമാർ മുഖ്യപ്രഭാഷണം നടത്തി.ജെയസൺ ചാക്കോ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ അഡ്വ.ഹരി പാണ്ടനാട് കെ.ബി.യശോധരൻ,സണ്ണി പുഞ്ചമണ്ണിൽ എൽസി കോശി, എ.കെ.തമ്പി, കുഞ്ഞുമോൻ തോണ്ടക്കുഴിയിൽ, സാം കണ്ണങ്ങാട്ടേത്ത്, ജോയി ഇടയാടയിൽ, ജോളി ഫിലിപ്പ്, സജി ഞാക്കണംതുണ്ടിയിൽ എന്നിവർ സംസാരിച്ചു.