പത്തനംതിട്ട: ഇന്നലെ ജില്ലയിൽ നാല് പേർക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. ഇതോടെ ജില്ലയിൽ കൊവിഡ് ബാധിച്ചവരുടെ എണ്ണം 198 ആയി. ചികിത്സയിലുള്ളവർ 122. ഇതിൽ 119 പേർ ജില്ലയിലും 3 പേർ ജില്ലയ്ക്ക് പുറത്തും ചികിത്സയിലാണ്. കോട്ടയം ജില്ലയിൽ നിന്നുളള ഒരു രോഗി പത്തനംതിട്ടയിൽ ചികിത്സയിലുണ്ട്. കൊവിഡ് 19 മൂലം ഒരാൾ മരണമടഞ്ഞിട്ടുണ്ട്. ഇന്നലെ ജില്ലയിൽ 6 പേർ രോഗമുക്തരായി. കോട്ടയം, മലപ്പുറം ജില്ലകളിൽ ചികിത്സയിൽ ആയിരുന്ന പത്തനംതിട്ട ജില്ലക്കാരായ 2 പേർ രോഗമുക്തരായി. ആകെ രോഗമുക്തരായവരുടെ എണ്ണം 75 ആണ്.
പത്തനംതിട്ട ജനറൽ ആശുപത്രിയിൽ 56 പേരും കോഴഞ്ചേരി ജില്ലാ ആശുപത്രിയിൽ 13 പേരും റാന്നി മേനാംതോട്ടം കൊവിഡ് ഫസ്റ്റ്‌ലൈൻ ട്രീറ്റ്‌മെന്റ് സെന്ററിൽ 63 പേരും ഐസൊലേഷനിൽ ഉണ്ട്. സ്വകാര്യ ആശുപത്രികളിൽ 6 പേർ ഐസൊലേഷനിൽ ഉണ്ട്. ജില്ലയിൽ ആകെ 138 പേർ വിവിധ ആശുപത്രികളിൽ ഐസോലേഷനിൽ ആണ്. ഇന്നലെ പുതിയതായി 12 പേരെ ഐസൊലേഷനിൽ പ്രവേശിപ്പിച്ചു.
ജില്ലയിൽ 562 കോൺടാക്ടുകൾ നിരീക്ഷണത്തിൽ ഉണ്ട്. മറ്റ് സംസ്ഥാനങ്ങളിൽ നിന്നും തിരിച്ചെത്തിയ 3323 പേരും വിദേശത്തുനിന്നും തിരിച്ചെത്തിയ 1663 പേരും നിലവിൽ നിരീക്ഷണത്തിലാണ്. വിദേശത്തു നിന്ന് ഇന്നലെ തിരിച്ചെത്തിയ 190 പേരും മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് എത്തിയ 350 പേരും ഇതിൽ ഉൾപ്പെടുന്നു. ആകെ 5548 പേർ നിരീക്ഷണത്തിലാണ്.
ഇന്നലെ രോഗം സ്ഥിരീകരിച്ചവർ
1. 15ന് കുവൈറ്റിൽ നിന്ന് എത്തിയ അടൂർ, ഏറത്ത് സ്വദേശിയായ 44 വയസുകാരൻ.
2. എട്ടിന് മഹാരാഷ്ട്രയിൽ നിന്നെത്തിയ ചെറുകോൽ സ്വദേശിയായ 66 വയസുകാരൻ.
3. നാലിന് ഡൽഹിയിൽ നിന്നെത്തിയ ഇരവിപേരൂർ സ്വദേശിനിയായ 54കാരി.
4. 10ന് ദുബായിൽ നിന്നെത്തിയ കോയിപ്രം സ്വദേശിയായ 50 വയസുകാരൻ.