അടൂർ : കിസാൻ സമ്മാൻനിധി അട്ടിമറിക്കുന്നതിൽ പ്രതിഷേധിച്ച് കർഷകമോർച്ചയുടെ നേതൃത്വത്തിൽ അടൂർ കൃഷിഭവന് മുന്നിൽ ധർണ നടത്തി. ബി. ജെ. പി ഏരിയാ പ്രസിഡന്റ് ഗോപൻ മിത്രപുരം ഉദ്ഘാടനം ചെയ്തു.കർഷക മോർച്ച മുനിസിപ്പൽ പ്രസിഡന്റ് അനിയൻകുഞ്ഞ് അദ്ധ്യക്ഷത വഹിച്ചു.റ്റി.ആർ രാമരാജൻ സ്വാഗതം പറഞ്ഞു.ബി. ജെ. പി മുനിസിപ്പൽ സെക്രട്ടറി സുനിൽ മാവേലി, രാധാകൃഷ്ണൻ നായർ, രവീന്ദ്രൻ, സദാനന്ദൻ, ശിവദാസൻ, മഹേഷ് അടൂർ എന്നിവർ പ്രസംഗിച്ചു.