കോന്നി: ഊട്ടുപാറയിൽ സ്ത്രീകൾ ഉൾപ്പെടെയുള്ളവരെ ആക്രമിച്ചവരെ അറസ്റ്റുചെയ്യാത്തതിൽ ഡി.സി.സി ജനറൽ സെക്രട്ടറി എസ്.വി. പ്രസന്നകുമാറും അരുവാപ്പുലം മണ്ഡലം പ്രസിഡന്റ് എ. ശ്രീകുമാറും പ്രതിഷേധിച്ചു. മുൻ പഞ്ചായത്ത് മെമ്പർ ഉൾപ്പെടെ ഉള്ളവരെ ഭീഷണിപ്പെടുത്തുകയും അസഭ്യം പറയുകയും ചെയ്തു. അക്രമം വീഡിയോയിൽ റെക്കാർഡ് ചെയ്ത ആളിനെതിരെ കേസെടുക്കാനാണ് ശ്രമം.
അക്രമികൾ ഡി.വൈ.എഫ്.എെ പ്രവർത്തകാരാണെന്ന് അവർ പറഞ്ഞു.