കോന്നി: ജനകീയാസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തി 2019 -20 വാർഷിക പദ്ധതിയിൽ കോന്നി പഞ്ചായത്ത് നടപ്പിലാക്കുന്ന വൃദ്ധർക്ക് കട്ടിൽ എന്ന പദ്ധതിയിൽ ഉൾപ്പെട്ടിരിക്കുന്ന ഗുണഭോക്താക്കൾക്കുള്ള കട്ടിലുകൾ വിതരണം ചെയ്തു. 2,61,000 രൂപ വകയിരുത്തി 60 കുടുംബങ്ങൾക്കാണ് കട്ടിൽ വിതരണം ചെയ്തത്.ക്ഷേമകാര്യ സ്ഥിരം സമിതി അദ്ധ്യക്ഷൻ മോഹനൻ കാലായിൽ അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് രജനി.എം ഉദ്ഘാടനം ചെയ്തു.വൈസ് പ്രസിഡന്റ് പ്രവീൺ പ്ലാവിളയിൽ,പഞ്ചായത്ത് അംഗങ്ങളായ തുളസി മോഹൻ,മാത്യു പറപ്പള്ളിൽ, ലീലമണി ടീച്ചർ,ശോഭ മുരളി,എം.ഒ ലൈല, ഗീത.പി,സൂപ്രവൈസർ ബേനസീർ ബീഗം എന്നിവർ പ്രസംഗിച്ചു.