ചെങ്ങന്നൂർ: കൊഴുവല്ലൂർ ചെമ്പകശേരിൽ മേലേതിൽ ശശിധരൻ നായരുടെ പശുക്കളെ ആക്രമിച്ചതായി പരാതി. പ്രവാസിയായിരുന്ന ശശിധരൻനായർ വളർത്തുന്ന ഒൻപത് പശുക്കളിൽ രണ്ടെണ്ണത്തിനെയാണ് ആക്രമിച്ചത്. 14ന് ഉച്ചക്ക് 2 ന് അതിക്രമിച്ച് കടന്ന സംഘം പശുക്കളുടെ കഴുത്തിൽ കമ്പിപ്പാര കുത്തിയിറക്കുകയായിരുന്നു. ഫാം നടത്തുന്നതുമായി ബന്ധപ്പെട്ട് അയൽവാസികളുടെ പരാതി ഉണ്ടായിരുന്നതായി പൊലീസ് പറഞ്ഞു. പുരയിടത്തിൽ മുറിച്ചിട്ടിരുന്ന 40,000 രൂപ വിലയുള്ള മരങ്ങൾ തീയിട്ടു നശിപ്പിക്കുകയും മുപ്പതോളം വാഴകളുടെ ചുവട്ടിൽ ഉപ്പുവാരിയിട്ട് നശിപ്പിക്കുകയും ചെയ്തു
ശശിധരൻനായരുടെ മകൻ അനു എസ്.നായരുടെ പരാതിയു ടെ അടിസ്ഥാനത്തിൽ പൊലീസ് അന്വേഷണം തുടങ്ങി.. മൃഗസംരക്ഷണ വകുപ്പ് ഡയറക്ടർക്കും പരാതി നൽകിയിട്ടുണ്ട്.