അടൂർ : കെ.എസ്.കെ.ടി.യു പെരിങ്ങനാട് വടക്ക് മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ സുഭിക്ഷകേരളം പദ്ധതിയുടെ ഭാഗമായി തരിശ് ഭൂമിയിൽ കൃഷി ആരംഭിച്ചു.പള്ളിക്കൽ പഞ്ചായത്തിലെ മലമേക്കര,അമ്മകണ്ടകര വാർഡുകളിലെ അഞ്ചേക്കർ സ്ഥലത്താണ് കൃഷി ആരംഭിച്ചത്.വർഷങ്ങളായി തരിശു കിടന്ന സ്ഥലം ഏറ്റെടുത്ത് മെഷീനുകളുടെയും നൂറിൽപ്പരം ആളുകളുടെയും പ്രയത്നത്താൽ വൃക്ഷങ്ങൾ മുറിച്ചുമാറ്റി കാട് വെട്ടിത്തെളിച്ച് കൃഷിയോഗ്യമാക്കി.ഓണക്കാലം ലക്ഷ്യമാക്കി പാവൽ,പടവലം,കപ്പ,വാഴ,വെണ്ട,കുറ്റിപ്പയർ,പച്ചമുളക്,വെള്ളരി, മത്തൻ തുടങ്ങിയവ കൃഷി ചെയ്യുന്നത്.പഴകുളം സർവീസ് സഹകരണ ബാങ്കിൽ നിന്നും അനുവദിച്ച കാർഷിക വായ്പ വിനിയോഗിച്ച് പെരിങ്ങനാട് കൃഷി ഓഫീസർ റോണി വർഗീസ് നൽകുന്ന മാർഗനിർദ്ദേശങ്ങളോടെയുമാണ് കൃഷി ആരംഭിച്ചത്.സി.പി.എം ജില്ലാ സെക്രട്ടറി കെ.പി ഉദയഭാനു ഉദ്ഘാടനം നിർവഹിച്ചു.ജില്ലാ സെക്രട്ടറി സ.സി.രാധാകൃഷ്ണൻ ,ഏരിയ സെക്രട്ടറി എസ്.ഷിബു,ഡി.സിഅംഗം ആർ.അശോകൻ, പഴകുളം സർവീസ് സഹകരണ ബാങ്ക് അഡ്മിനിസ്ട്രേറ്റീവ് കൺവീനർ ആർ.രാധാകൃഷ്ണകുറുപ്പ് ,കെ.എസ്.കെ.ടി.യു മേഖലാ കമ്മിറ്റി അംഗങ്ങളായ രത്നമ്മ,ശ്രീജി,സിന്ധു,സീന, പുഷപാംഗദൻ, രവി തുടങ്ങിയവർ പങ്കെടുത്തു.