കൊടുമൺ: ഇരുപത്തഞ്ച് വർഷത്തെ ഇടവേളക്ക് ശേഷം കൊടുമണ്ണിലെ പാടശേഖരങ്ങളിൽ ഉയരം കൂടിയ നെല്ലിനമായ ചേറാടി തിരിച്ച് വരുന്നു. ഒരു കാലഘട്ടത്തിൽ ചേറാടി മാത്രമായിരുന്നു കൊടുമണ്ണിലെ പാടശേഖരങ്ങളിൽ വിളഞ്ഞിരുന്നത്.എന്നാൽ പതിയെ ഉത്പാദന ശേഷി കൂടിയ നെല്ലിനമായ ഉമയും ജ്യോതിയുമൊക്കെ എത്തിയതോടെ ചേറാടി നെല്ലിനം കൊടുമണ്ണിൽ അന്യം നിന്ന് പോകുകയായിരുന്നു. കൊടുമണ്ണിലേക്ക് നെൽക്കൃഷി തിരിച്ച് ചെയ്യാൻ സാധിച്ചിരുന്നില്ല കൃഷി ഓഫീസറായ എസ്.ആദില മുൻകൈ എടുത്തതാണ് ഇപ്പോൾ ഒരേക്കർ സ്ഥലത്ത് ചേറാടി നെല്ല് വിതച്ചിരിക്കുന്നത്.ഏറ്റവും ഉയരം കൂടിയ നെല്ലിനമായ ചേറാടിക്ക് ഒരു പരിധിവരെ വെള്ളപൊക്കത്തെ അതിജീവിക്കാൻ ശേഷിയുണ്ട്.രുചികരമായ ചോറും ഇതിൽ നിന്നും ലഭിക്കും.കൂടാതെ കച്ചിക്കും കതിരിനും നല്ല നീളമാണ്.വൈക്കോൽ കൂടുതലായി ലഭിക്കുന്നതിനാൽ കാലിവളർത്തുന്നവർക്കും ഏറെ പ്രയോജനകരമാണ്.
ചേറാടി നെല്ല് ഏറെ ജനപ്രിയം
രാസവസ്തുക്കളുടെ ഉപയോഗവും കീടനാശിനി പ്രയോഗവുമില്ലാതെ സ്വന്തം നാടിന്റെ പേരിൽ വിപണിയിലെത്തിച്ച കൊടുമൺ റൈസ് ഏറെ ജനപ്രിയമായിരുന്നു.ഡ്രോൺ ഉപയോഗിച്ച് കേരളത്തിലാദ്യമായി കീടനാശിനി പ്രയോഗം നടത്തിയതും കൊടുമണ്ണിലാണ്. ഈ വട്ടം വിരിപ്പ് കൃഷി 2.5 ഹെക്ടർ സ്ഥലത്താണ് കൊടുമണ്ണിൽ കൃഷിയിറക്കുന്നത്.സെപ്തംബർ,ഒക്ടോബർ,മാസങ്ങളിലായി ഉമാ ജ്യോതിയിനം ഉൾപ്പെടെ 400 ഏക്കർ സ്ഥലത്താണ് നെൽക്കൃഷിയിറക്കാൻ തയാറെടുത്തത്. ഒപ്പം വരും വർഷങ്ങളിൽ ചേറാടി നെല്ലിനം കൂടുതൽ ഏലാകളിലേക്ക് വ്യാപിപ്പിക്കുവാനും തയാറെടുക്കുന്നു.
-400 ഏക്കറിൽ കൃഷി
ചേറാടിനെല്ലിന്റെ ഗുണം
--------------------------------
-വെള്ളപൊക്കത്തെ അതിജീവിക്കാൻ ശേഷി
- സ്വാദിഷ്ടമായ ചോറ്
-കച്ചിക്കും കതിരിനും നീളം
-കാലി വളർത്തുന്നവർക്ക് പ്രയോജനം