അടൂർ : സ്വന്തം പേരിൽ ഭൂമി ഇല്ലാത്തതിനാൽ ഷെഡിൽ കഴിയേണ്ടിവന്ന പെരിങ്ങനാട് പുത്തൻചന്ത ചേങ്ങോട്ട് ജോയിയുടെ വീട് സി.പി.എം പുത്തൻ ചന്ത ബ്രാഞ്ച് വൈദ്യുതീകരിച്ച് ടി.വിയും മറ്റ് വൈദ്യുത ഉപകരണങ്ങളും നൽകി.ജോയിയുടെ മക്കളായ എട്ടാം ക്ലാസിൽ പഠിയ്ക്കുന്ന ജ്യോത്സനയ്ക്കും സഹോദരങ്ങൾക്കും ഓൺലൈൻ പഠന സൗകര്യമൊരുക്കുന്നതിന്റെ ഭാഗമായാണിത്. സി.പി.എം ജില്ലാ സെക്രട്ടറി കെ.പി. ഉദയഭാനു ജോയിയുടെ വസതിയിലെത്തി ഇവ കൈമാറി.അടുത്ത കാലത്ത് നിർമ്മിച്ച വീട്ടിൽ വൈദ്യുതി കണക്ഷൻ ഇല്ലായിരുന്നതിനാൽ ഒൺലൈൻ പഠനസൗകര്യം കുട്ടികൾക്ക് അന്യമായ അവസ്ഥയിലാണ് ഇത് പരിഹരിക്കാൻ നടപടി സ്വീകരിച്ചത്.സി.പി.എം ഏരിയാ കമ്മിറ്റി അംഗങ്ങളായ ജി.കൃഷ്ണകുമാർ,അഡ്വ. എസ്.രാജീവ്.ലോക്കൽ കമ്മിറ്റി സെക്രട്ടറി അഡ്വ.ഡി.ഉദയൻ,അംഗങ്ങളായ തെങ്ങമം പ്രകാശ്, ടി.എൻ. ഗോപാലകൃഷ്ണപിള്ള, ബ്രാഞ്ചു സെക്രട്ടറിമാരായ എ.ആർ.ജയകൃഷ്ണൻ,ബോണി, പാർട്ടി അംഗങ്ങൾ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.