തിരുവല്ല: കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ജനദ്രോഹ നടപടികള്‍ക്കെതിരെ കേരള കോണ്‍ഗ്രസ്(എം) ജോസ് കെ.മാണി വിഭാഗം ഇരവിപേരൂര്‍ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഇന്ന് രാവിലെ 10.30ന് ഇരവിപേരൂര്‍ ജംഗ്ഷനില്‍ പ്രതിഷേധ ധര്‍ണ നടത്തും. പാര്‍ട്ടി ഉന്നതാധികാര സമിതിയംഗം ജോസഫ് എം.പുതുശേരി ഉദ്ഘാടനം ചെയ്യും.മണ്ഡലം പ്രസിഡന്റ് തമ്പു പനോടില്‍ അദ്ധ്യക്ഷത വഹിക്കും.