തിരുവല്ല: അമിത വൈദ്യുതി ചാർജ് ഈടാക്കുന്ന സംസ്ഥാന സർക്കിൻ്റെ ജനവിരുദ്ധ നടപടി പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് ഭാരതീയ ജനതാ മഹിളാ മോർച്ച പ്രതിഷേധ ധർണ നടത്തി. തോട്ടഭാഗം വൈദ്യുതി ഓഫിസിന് മുമ്പിൽ നടത്തിയ ധർണ ബി.ജെ.പി നിയോജകമണ്ഡലം പ്രസിഡൻ്റ് അഡ്വ.ശ്യാം മണിപ്പുഴ ഉദ്ഘാടനം ചെയ്തു. മഹിളാ മോർച്ച നിയോജകമണ്ഡലം വൈസ് പ്രസിഡൻറ് സിന്ധു വിജയകുമാർ അദ്ധ്യക്ഷത വഹിച്ചു. ബി.ജെ.പി കവിയൂർ പഞ്ചായത്ത് പ്രസിഡൻ്റ് രാജേഷ്, പഞ്ചായത്തംഗം ബൈജുക്കുട്ടൻ, മഹിളാമോർച്ച നിയോജകമണ്ഡലം സെക്രട്ടറി സിനിമോൾ, ശ്രീകുമാരി, മായാഗോപാലകൃഷ്ണൻ, വീണ എന്നിവർ സംസാരിച്ചു.